ശ്രീ​ദേ​വി​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​യു​മാ​യി പാ​ക്​ സിനിമ താ​ര​ങ്ങ​ൾ

ക​റാ​ച്ചി: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ്​ താ​രം ശ്രീ​ദേ​വി​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​യു​മാ​യി പാ​ക്​ സി​നി​മ താ​ര​ങ്ങ​ൾ. ഫ​വാ​ദ്​ ഖാ​ൻ, അ​ലി സ​ഫ​ർ, മ​ഹീ​ര ഖാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ ശ്രീ​ദേ​വി​ക്ക്​ അ​ന്ത്യാ​ഞ്​​ജ​ലിയർപ്പിച്ചത്. പാ​ക്​ ന​ടി സ​ജാ​ൽ അ​ലി ഖാ​ൻ ശ്രീ​ദേ​വി​ക്കൊ​പ്പം മം ​എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സെ​റ്റി​ലു​ട​നീ​ളം ഒ​ര​മ്മ​യെ പോ​ലെ​യാ​ണ്​ അ​വ​ർ ത​ന്നെ സം​ര​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന്​ സ​ജാ​ൽ പ​റ​ഞ്ഞു.

‘‘എ​​െൻറ അ​മ്മ​യെ ന​ഷ്​​ട​പ്പെ​ട്ട​തു​പോ​ലെ​യാ​ണ്​ എ​നി​ക്ക്​ തോ​ന്നു​ന്ന​ത്. സി​നി​മ​യി​ൽ എ​​െൻറ അമ്മ​യാ​യാ​ണ്​ അ​വ​ർ വേ​ഷ​മി​ട്ട​ത്. സെ​റ്റി​ലും ഞാ​ന​വ​രെ വി​ളി​ച്ചി​രു​ന്ന​ത്​ അ​മ്മ എ​ന്നാ​യി​രു​ന്നു’’ -സ​ജാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജീ​വി​തം പ്ര​വ​ച​നാ​തീ​ത​മാ​ണ്. സൗ​ന്ദ​ര്യ​വും അ​ഭി​ന​യ​സി​ദ്ധി​യും ഒ​രു​മി​ച്ച മ​ഹ​ദ്​​ വ്യ​ക്​​തി​യാ​യി​രു​ന്നു ശ്രീ​ദേ​വി​യെ​ന്ന്​ നടൻ അ​ദ്​​നാ​ൻ അ​ലി സി​ദ്ദീ​ഖി അ​നു​സ്​​മ​രി​ച്ചു. 2017ൽ ​ഇ​റ​ങ്ങി​യ മം ​സി​നി​മ​യി​ൽ ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വാ​യി അ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​രു​ന്നു.

Tags:    
News Summary - Pak film stars- tribute to Sridevi- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.