ഖമര്‍ ബജ്വയെ തുണച്ചത് ജനാധിപത്യ ആഭിമുഖ്യം

ഇസ് ലാമാബാദ്: പാകിസ്താന്‍ സൈനിക മേധാവി സ്ഥാനത്ത് ജനറല്‍ ജാവേദ് ഖമര്‍ ബജ്വയെ നിയമിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ പ്രേരിപ്പിച്ചത്, ജനാധിപത്യ ഭരണത്തോട് ഖമര്‍ ബജ്വ പുലര്‍ത്തുന്ന ആഭിമുഖ്യമാണെന്ന് പാക് മാധ്യമങ്ങള്‍. ജനാധിപത്യഭരണത്തെ പിന്തുണക്കുന്ന ഒരാളായിരിക്കണം സൈനിക മേധാവിയെന്ന് ശരീഫിന് നിര്‍ബന്ധമുണ്ടായിരുന്നു.

ലെഫ്റ്റനന്‍റ് ജനറല്‍മാരായ വാജിദ് ഹുസൈന്‍,  നജീബുല്ല ഖാന്‍,  ഇശ്ഫാഖ് നദീം അഹ്മദ്,  ജാവേദ് ഇഖ്ബാല്‍ രാംദേ എന്നിവരാണ് പരിഗണന പട്ടികയിലുണ്ടായിരുന്നത്. ഒരേ വര്‍ഷം സൈനിക അക്കാദമിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരാണ് നാലുപേരും. എന്നാല്‍, വിവിധ മേഖലകളിലെ പരിചയസമ്പത്തും മിതത്വസമീപനവും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിന് കാരണമായി. പാകിസ്താന്‍ രൂപവത്കൃതമായതിനുശേഷം ഇതുവരെ, പകുതിയിലധികം കാലം സൈനികഭരണത്തിനു കീഴിലായിരുന്നു രാജ്യം.

ഇന്ത്യയില്‍നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് പാകിസ്താന്‍ നിര്‍ത്തി

 നിയന്ത്രണരേഖയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, പരുത്തി ഉള്‍പ്പെടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് പാകിസ്താന്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയും കറാച്ചി തുറമുഖം മുഖേനയുമുള്ള ഇറക്കുമതി നിര്‍ത്തിയതായി സസ്യസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞതായി ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് പറഞ്ഞു. നിയന്ത്രണരേഖയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഒരു തരത്തിലുമുള്ള മുന്നറിയിപ്പില്ലാതെയാണ് ഇറക്കുമതി നിര്‍ത്തിയത്.

എന്നാല്‍, അതിര്‍ത്തി സംഘര്‍ഷമല്ല ഇറക്കുമതി നിര്‍ത്താന്‍ കാരണമെന്നും രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യം മാനിച്ച് നിയന്ത്രണം കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും സസ്യസംരക്ഷണ വകുപ്പ് മേധാവി ഇമ്രാന്‍ ശമി പത്രത്തോട് പറഞ്ഞു. ലഭ്യത കുറയുന്ന ഘട്ടത്തില്‍ മാത്രമേ ഇന്ത്യയില്‍നിന്ന് ഇറക്കുമതിയെ ആശ്രയിക്കാറുള്ളൂ.

എന്നാല്‍, ജൈവ സുരക്ഷ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ പാലിക്കുന്നില്ളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരുത്തി ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇമ്രാന്‍ പറഞ്ഞു. മതിയായ പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷം മാത്രമേ പരുത്തി ഇറക്കുമതി ചെയ്യാന്‍ അനുമതിനല്‍കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ഇന്ത്യ ഉല്‍പാദിപ്പിച്ച പരുത്തിയുടെ 40 ശതമാനവും പാകിസ്താനാണ് ഇറക്കുമതി ചെയ്തത്.        

Tags:    
News Summary - pak-army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.