വെ​സ്​​റ്റ്​ ബാ​ങ്കി​ൽ വീ​ണ്ടും  കു​ടി​യേ​റ്റ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക്​ അ​നു​മ​തി

തെൽ അവീവ്: വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റ നിർമാണത്തിന് വീണ്ടും ഇസ്രായേൽ സർക്കാറി​െൻറ അനുമതി. മേഖലയിലെ എമക് ഷിലോയിലാണ് പുതിയ കുടിയേറ്റ ഭവന നിർമാണത്തിന് സർക്കാർ െഎകകണ്ഠ്യേന തീരുമാനിച്ചത്. സർക്കാർ നടപടിക്കെതിരെ ഫലസ്തീൻ രംഗത്തെത്തിയിട്ടുണ്ട്്. ഫലസ്തീൻ മണ്ണിൽ തങ്ങളുടെ അവകാശം പ്രഖ്യാപിക്കുന്നതിനായി ഫലസ്തീനികൾ ‘ഭൂമിദിനം’ ആചരിക്കുന്ന മാർച്ച് 30നു തന്നെയാണ് ഇസ്രായേലി​െൻറ നടപടിയെന്നതും ശ്രദ്ധേയമാണ്. 

ഫലസ്തീനിൽ കുടിയേറ്റ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ഇസ്രായേൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞയാഴ്ച കുറ്റപ്പെടുത്തിയിരുന്നു. ഇൗ താക്കീത് വകവെക്കാതെയാണ് ഇസ്രായേൽ പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് ഫലസ്തീ​െൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇസ്രായേലിന് താൽപര്യമില്ലെന്ന് ഇൗ സംഭവത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് പി.എൽ.ഒ പ്രതികരിച്ചു. 

അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയശേഷം ഇസ്രായേൽ നിരവധി കുടിയേറ്റ ഭവനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, അതെല്ലാം നിലവിലെ പദ്ധതികൾ  വിപുലീകരിക്കുന്നതി​െൻറ ഭാഗമായായിരുന്നു. 20 വർഷത്തിനിടെ ആദ്യമായാണ് വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ പദ്ധതിക്ക് സർക്കാർ അനുമതി നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ കുടിയേറ്റത്തിനെതിരായ യു.എൻ രക്ഷാസമിതി പ്രമേയവും കഴിഞ്ഞദിവസത്തെ അറബ് ലീഗ് സമ്മേളനത്തിലെ നിർദേശവുമെല്ലാം ഇസ്രായേൽ  തള്ളിയിരിക്കുന്നുവെന്നാണ് പുതിയ നടപടികൾ വ്യക്തമാക്കുന്നത്. ഇസ്രായേൽ നടപടിയെ ലോക രാജ്യങ്ങൾ അപലപിച്ചു.

Tags:    
News Summary - new houses in westbank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.