ഡച്ച്​ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഉർദുഗാൻ

അങ്കാറ: ഡച്ച്​ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉർദുഗാൻ. തുർക്കി വിദേശകാര്യമന്ത്രിക്ക്​ യാത്രാനുമതി ഡച്ച്​ സർക്കാർ നിഷേധിച്ചതാണ്​ ഉർദുഗാനെ ചൊടിപ്പിച്ചത്​. ഡച്ച്​ സർക്കാരി​​െൻറ നടപടിയെ നാസികളുടെ നടപടിയോടാണ്​ ഉറുദുഗാൻ ഉപമിച്ചത്​.

അതേസമയം തുർക്കി വിദേശകാര്യ മന്ത്രിക്ക്​ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട്​ നെതർലാൻഡിൽ പ്രതിഷേധ റാലികൾ നടന്നു. റോട്ടർഡാമിലെ തുർക്കി കോൺസുലേറ്റിന്​​ മുന്നിലാണ്​ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്​. എന്നാൽ ഡച്ച്​ പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ​ പ്രതിഷേധ പ്ര​കടനങ്ങളെ അടിച്ചമർത്തി.

റോട്ടർഡാമിലെ രാഷ്​ട്രീയ റാലിയിൽ സംസാരിക്കുന്നത്​ തടയാനായിരുന്നു ഡച്ച്​ സർക്കാർ തുർക്കി വിദേശകാര്യ മന്ത്രിക്ക്​ യാത്രാനുമതി നിഷേധിച്ചത്​.

Tags:    
News Summary - Netherlands revokes landing rights for Mevlut Cavusoglu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.