Posted On
date_range Updated On
date_range എല്ലാ എംബസികളും ജറൂസലമിലേക്കു മാറ്റണം -നെതന്യാഹു
തെല്‍ അവീവ്: അമേരിക്കന്‍ എംബസിയടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍, ട്രംപ് ഈ എതിര്‍പ്പുകള്‍ പരിഗണിക്കാതെ നിലപാടു സ്വീകരിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇസ്രായേല്‍ തങ്ങളുടെ തലസ്ഥാനമെന്ന് അവകാശപ്പെടുന്നത് ജറൂസലമിനെയാണ്. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഫലസ്തീനിന്‍െറ ഭാവി തലസ്ഥാനമായാണ് ഫലസ്തീന്‍ അനുകൂലികള്‍ ജറൂസലമിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.