കാഠ്മണ്ഡു: മാധേശി ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നേപ്പാളിൽ മാധേശി രാഷ്ട്രീയ സഖ്യം പ്രചണ്ഡ ഭരണകൂടത്തിനുള്ള പിന്തുണ പിൻവലിച്ചു. തങ്ങൾക്ക് കൂടുതൽ അധികാരവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നടപ്പാക്കുക, മേയിൽ നടത്താൻ തീരുമാനിച്ച പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച മാധേശി സഖ്യം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഏഴ് ദിവസത്തെ സാവകാശം നൽകിയിരുന്നു. ഇത് ചൊവ്വാഴ്ച തീർന്നു. തെര ഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
ഇൗ സാഹചര്യത്തിലാണ്, നാല് പ്രധാന മാധേശി പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഡെമോക്രാറ്റിക് മാധേശി ഫ്രണ്ട് ഭരണ മുന്നണി വിടാൻ തീരുമാനിച്ചത്. നാഷനൽ മാധേശി സോഷ്യലിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കേശവ് ഝായാണ് തീരുമാനം മാധ്യമപ്രവർത്തകരെ അറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ, മാധേശികളുടെ പിന്മാറ്റം ഭരണത്തെ ബാധിക്കില്ല.
601 അംഗ ഭരണഘടന അസംബ്ലിയിൽ പ്രധാനമന്ത്രി പ്രചണ്ഡക്ക് ഇപ്പോഴും 320 അംഗങ്ങളുടെ പിൻബലമുണ്ട്. പ്രധാന കക്ഷികളായ നേപ്പാളി കോൺഗ്രസിെൻറയും രാഷ്ട്രീയ പ്രചാതന്ത്ര പാർട്ടിയുടെയും പിന്തുണയോടെയാണ് പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് കഴിഞ്ഞ ആഗസ്റ്റ് മുതൽ ഭരണം തുടരുന്നത്. മാ ധേശി സഖ്യത്തിെൻറ അംഗബലം30ൽ താഴെ മാത്രമാണ്. ഭരണഘടന ഭേദഗതി ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് മാസത്തോളമായി മാധേശികൾ രാജ്യത്ത് വൻ പ്രക്ഷോഭത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.