ആദ്യ ബിം​സ്​ടെക്​ സൈനിക പരിശീലനത്തിൽ നിന്ന്​ നേപാൾ പിൻമാറി

പുണെ: മഹാരാഷ്​ട്രയി​െല പുണെയിൽ സെപ്​റ്റംബർ 10 നടക്കുന്ന ആദ്യ സൈനിക അഭ്യാസത്തിൽ പ​െങ്കടുക്കില്ലെന്ന്​ നേപാൾ. ആദ്യ ബിംസ്​ടെക്​ തീവ്രവാദ വിരുദ്ധ ​ൈസനിക പരിശീലനത്തിൽ നിന്നാണ്​ നേപാൾ പിൻമാറിയത്​.

വിവിധ മേഖലകളിലെ സാ​േങ്കതിക- സാമ്പത്തിക സഹകരണത്തിനായി ബേ ഒാഫ്​ ബംഗാൾ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംഘടനയാണ്​ ബിംസ്​ടെക്​ (ബേ ഒാഫ്​ ബംഗാൾ ഇനീഷ്യേറ്റീവ്​ ഫോർ മൾട്ടി സെക്​ടറൽ ടെക്​നിക്കൽ ആൻറ്​ ഇക്കണോമിക്​ കോ-ഒാപറേഷൻ). അംഗരാജ്യങ്ങളിൽ നിന്ന്​ അഞ്ച്​ ഉദ്യോഗസ്​ഥരുൾപ്പെടെ 30 പേരാണ്​ സൈനിക പരിശീലനത്തിൽ പ​െങ്കടുക്കുക.

നേപാളിലെ ഇന്ത്യ വിരുദ്ധ രാഷ്​ട്രീയ വികാരമാണ്​ തീരുമാനത്തിന്​ പിറകിലെന്ന്​ പ്രതിരോധ വിശകലന വിദഗ്​ദൻ റിട്ട. മേജർ ജനറൽ എസ്​.ബി അസ്​താന പറഞ്ഞു. നേപാളിൽ നിന്നുള്ള മൂന്ന്​ നിരീക്ഷകർ ഇപ്പോൾ പുണെയിലുണ്ട്​. അതിനർഥം അവർ പ​െങ്കടുക്കണമെന്ന്​ തിരുമാനിച്ചിരുന്നു. എന്നാൽ പ്രാദേശിക രാഷ്​ട്രീയ വികാരമായിരിക്കാം തീരുമാനത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Nepal decides not to join first BIMSTEC Military Exercise - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.