Posted On
date_range Updated On
date_range നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണു; രണ്ട് മരണം
കാഠ്മണ്ഡു: നേപ്പാളിൽ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റുമാർ കൊല്ലപ്പെട്ടു. കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റർ ആണ് നേപ്പാളിലെ മുക്തിനാഥിൽ തകർന്നു വീണത്.
സുർഖെട്ടിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടം ഹുംലയിലെ ഖർപുനാഥ് റൂറൽ മുനിസിപ്പാലിറ്റി-2 മേഖലയിൽ നിന്ന് കണ്ടെത്തി.
സൈനിക ഹെലികോപ്റ്റർ തകർന്നു വീണ വിവരം നേപ്പാൾ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.