ഫ്രാൻസിൽ പടർന്നുപിടിച്ച സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ പാരിസിൽ പ്രതിഷേധക്കാർ കാറിന് തീയിട്ട​പ്പോൾ. ഇന്ധനവില വർധന, കുത്തനെ ഉയരുന്ന ജീവിതച്ചെലവ്, സ്കൂളുകളുടെയടക്കം നിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങളാണ് രാജ്യത്തെ പ്രക്ഷോഭച്ചുഴിയിലാക്കിയത്. 

കാനഡയിൽ സൈനിക താവളത്തിൽ വൻ അഗ്നിബാധ; ഏഴു മരണം

ഓ​ട്ട​വ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ലു​ള്ള രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സൈ​നി​ക താ​വ​ള​ങ്ങ​ളി​ലൊ​ന്നി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ഏഴു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും നിരവധി പേർക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. ആ​യി​ര​ത്തി​ലേ​റെ സൈ​നി​ക​രുള്ള വെ​യ്ൻ​റൈ​റ്റ് താ​വ​ള​ത്തി​ൽ ശ​നി​യാ​ഴ്ചയാ​ണ് അ​ഗ്നി പ​ട​ർ​ന്ന​ത്. തീ നിയ​ന്ത്രണവിധേയമാക്കിയിട്ടുണ്ട്. ​ജ്യ​​ത്തി​ന്റെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മ​ര​ണ​സം​ഖ്യ ഔദ്യോഗികമായി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഉ​റ്റ​വ​രെ വി​വ​ര​മ​റി​യി​ച്ച ശേ​ഷ​മാ​കും ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന് സാ​യു​ധ​സേ​ന അ​റി​യി​ച്ചു.

മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ആ​ൽ​ബ​ർ​ട്ട യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടേ​ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് ത​ൽ​ക്കാ​ലം പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടു​ണ്ട്. ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ എ​ഡ്മ​ൺ​ട​ണി​ൽ​നി​ന്ന് 210 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള താ​വ​ളം രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​യു​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​വും മൂ​ന്നാം സൈ​നി​ക ഡി​വി​ഷ​നും ഇ​വി​ടെ​യാ​ണു​ള്ള​ത്. താ​വ​ള​ത്തി​ലെ വി​ശാ​ല​മാ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

യു​ദ്ധ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ കാ​ലാ​ൾ​പ​ട​യും പീ​ര​ങ്കി​പ്പ​ട​യും വ്യോ​​മ​സേ​ന അ​നു​ബ​ന്ധ നി​ര​യു​മ​ട​ക്കം ഇ​വി​ടെ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​രാ​യു​ണ്ട്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ വ​ൻ​ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പ​രി​ശീ​ല​നം. തു​റ​ന്ന മൈ​താ​ന​ത്തി​ന് പു​റ​മെ കാ​ടു​പി​ടി​ച്ച പ്ര​ദേ​ശം, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ളി​ലും പ​രി​ശീ​ല​നം ന​ട​ക്കും. ഇ​തി​നി​ടെ പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ദു​ര​ന്ത നി​വാ​ര​ണ​വി​ഭാ​ഗ​ത്തി​ന് അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും തീ ​പ​ട​രാ​നി​ട​യാ​ക്കി.

താ​വ​ളം വി​ട്ട് പു​റ​ത്തേ​ക്കും തീ ​പ​ട​ർ​ന്നെ​ങ്കി​ലും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി സ​മീ​പ​ത്തെ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ മാ​റ്റാ​ൻ നി​ര​വ​ധി എ​യ​ർ ആം​ബു​ല​ൻ​സു​ക​ളും അ​യ​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Massive Fire at Canada Military Base Leaves Seven Dead; Dozens Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.