Posted On
date_range Updated On
date_range മുത്തഹിദ ഖൗമി മൂവ്മെൻറ് സ്ഥാപകൻ അന്തരിച്ചു
കറാച്ചി: പാകിസ്താൻ മുത്തഹിദ ഖൗമി മൂവ്മെൻറിെൻറ (എം.ക്യു.എം) സ്ഥാപക നേതാവ് സലീം ഷഹ്സാദ് അന്തരിച്ചു. ശ്വാസകോശാർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്നു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1983ൽ എം.ക്യു.എം രൂപവത്കരിക്കുേമ്പാൾ വൈസ് ചെയർമാനായിരുന്നു ഷഹ്സാദ്. രണ്ടുതവണ പാക് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1992ൽ പാകിസ്താൻ എം.ക്യു.എമ്മിനെതിരെ നീക്കം നടത്തിയപ്പോൾ രാജ്യംവിട്ടതാണ് അദ്ദേഹം. നിരവധി കേസുകളുണ്ട് ഇദ്ദേഹത്തിെൻറ പേരിൽ. കഴിഞ്ഞവർഷം കറാച്ചിയിലേക്കുള്ള മടക്കയാത്രയിൽ അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സക്കായി വിദേശത്തേക്കുപോകാൻ ഇക്കഴിഞ്ഞ ജൂണിൽ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.