Posted On
date_range Updated On
date_range വധശിക്ഷക്കെതിരെ മുശർറഫ് അപ്പീലിന്
ഇസ്ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട പാകിസ്താൻ മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫ് ഇളവുതേടി കോടതിയിൽ. മുശർറഫിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അസ്ഹർ സിദ്ദീഖാണ് വെള്ളിയാഴ്ച ലാഹോർ ഹൈകോടതിയെ സമീപിച്ചത്. വൈരുധ്യങ്ങളേറെയുള്ളതാണ് വിധിയെന്നും തിരക്കിട്ട് വിചാരണ പൂർത്തിയാക്കുകയായിരുന്നുവെന്നും 80 പേജുള്ള പരാതിയിൽ പറയുന്നു.
ജസ്റ്റിസ് മസാഹിർ അലി അക്ബർ നഖ്വി അധ്യക്ഷനായ ഫുൾ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി 76കാരനായ മുശർറഫിന് വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.