Posted On
date_range Updated On
date_range ഭക്ഷ്യധാന്യങ്ങളിലൂടെ മൊണാലിസക്ക് പുനഃസൃഷ്ടി
ടോക്യോ: ജപ്പാനിലെ സോകയില് ഡാവിഞ്ചിയുടെ ഇതിഹാസ ചിത്രം മോണാലിസക്ക് പുനര്ജന്മം. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും ഒമ്പതു മീറ്റര്‍ വീതിയിലും 24,000 ഇനം ഭക്ഷ്യധാന്യങ്ങളും ഉപയോഗിച്ച് ചിത്രം നിർമിച്ചത്. സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ജപ്പാന് നഗരത്തിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് പ്രായഭേദമന്യേ ഈ അപൂർവ കലാസൃഷ്ടിക്ക് നേതൃത്വം നല്‍കിയത്. മേയറുടെ സാന്നിധ്യത്തില്‍ ഗിന്നസ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.