Posted On
date_range Updated On
date_range മസ്ജിദുൽ അഖ്സ: ഒ.െഎ.സി അടിയന്തര യോഗം ചേർന്നു
ജിദ്ദ: മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയ സാഹചര്യം ചർച്ച ചെയ്യാൻ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോർപറേഷൻ അടിയന്തരയോഗം ചേർന്നു. ഇസ്രായേലിെൻറ നടപടികളെ സൗദിയിലെ ജിദ്ദയിൽ തിങ്കളാഴ്ച ചേർന്ന യോഗം കടുത്ത ഭാഷയിൽ വിമർശിച്ചു.
വിശുദ്ധ പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞതും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചതും അപലപനീയമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ രാജ്യമായ ഇസ്രായേലിന് ജറൂസലമിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധപ്രദേശങ്ങളുടെ നിയമപരമായ അധികാരമില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.