Posted On
date_range Updated On
date_range ലിബിയയിൽ തന്ത്രപ്രധാന നഗരം സൈന്യം തിരിച്ചുപിടിച്ചു
ട്രിപളി: യു.എൻ പിന്തുണയുള്ള സർക്കാർ ട്രിപളിയിലെ തന്ത്രപ്രധാന നഗരമായ ഖരിയാൻ തിരിച്ചുപിടിച്ചു. ഈ വാർത്ത ഖലീഫ ഹഫ ്തറിെൻറ നേതൃത്വത്തിലുള്ള സൈന്യം ആദ്യം നിഷേധിച്ചിരുന്നു. ഹഫ്തറിെൻറ നേതൃത്വത്തിലുള്ള ലിബിയ നാഷനൽ ആർമിയുടെ(എൽ.എൻ.എ) കീഴിലായിരുന്നു നഗരം.
മൂന്നുമാസമായി ട്രിപളി പിടിച്ചെടുക്കാൻ സർക്കാർ, വിമത സൈന്യങ്ങൾ പോരാട്ടം തുടരുകയാണ്. ആക്രമണത്തിൽ നിരവധി വിമതസൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. 18പേരെ തടവിലാക്കിയതായും സർക്കാർ വക്താവ് മുസ്തഫ അൽമീജി പറഞ്ഞു. നഗരത്തിനുപുറത്തായിരുന്നു എൽ.എൻ.എയുടെ ഹെലികോപ്ടർ ആസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.