Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ കാർബോംബ് സ്ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടു
മനില: തെക്കൻ ഫിലിപ്പീൻസിലിലെ ബാസിനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ സൈനികരാണ്. കൊല്ലപ്പെട്ടവരിൽ പത്തുവയസുള്ള കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു.
ലാമിറ്റൻ നഗരത്തിൽ കൊളോനിയ ഗ്രാമത്തിൽ പുലർച്ചെ 5.50 ഒാടെയാണ് സ്ഫോടനമുണ്ടായത്. സൈനിക ചെക്ക്പോസ്റ്റിനു നേരെയായിരുന്നു ആക്രമണം.
സൈനികർ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് എത്തിയ കാർ ചെക്ക്പോസ്റ്റിനടുത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.