Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സൂനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചല നമാണ് പ്രാദേശിക സമയം രാത്രി 11.17ന് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ ടെർനേറ്റ് ദ്വീപിൽ നിന്ന് 138 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
തുടർന്നാണ് പ്രഭവകേന്ദ്രത്തിന്‍റെ സമീപമേഖലകളിൽ സൂനാമി മുന്നറിയിപ്പ് നൽകിയത്. നിരവധി കെട്ടിടങ്ങൾക്ക് തകരാർ സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ച അനുഭവപ്പെടുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.