Posted On
date_range Updated On
date_range ട്രംപുമായി ഉച്ചകോടി: യു.എസിന് അവിശ്വാസം –കിം
പ്യോങ്യാങ്: വിയറ്റ്നാമിലെ ഹാനോയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടന്ന ഉച് ചകോടിയെക്കുറിച്ച് യു.എസിന് വിശ്വാസമില്ലെന്ന് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോ ങ് ഉന്നിെൻറ ആരോപണം. കൊറിയൻ ഉപദ്വീപിൽ സമാധാനം വേണമെങ്കിൽ യു.എസ് തന്നെ വിചാരിക്കണമെന്നും കിം പറഞ്ഞു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് കിമ്മിെൻറ പ്രതികരണം.
ഉച്ചകോടിക്കുശേഷം വെള്ളിയാഴ്ച കിം റഷ്യ വിട്ടു. പുടിനെ ഉത്തര കൊറിയയിലേക്കു ക്ഷണിക്കാനും കിം മറന്നില്ല. സൗകര്യപ്രദമായ സമയം പുടിൻ ഉത്തര കൊറിയയിലെത്തുമെന്ന് കൊറിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.