ഉത്തര കൊറിയന്‍ അംബാസഡറെ മലേഷ്യ പുറത്താക്കി

ക്വാലാലംപൂർ: ഉത്തര കൊറിയന്‍ അംബാസഡറെ മലേഷ്യ പുറത്താക്കി. കിം ജോങ്​ നാമി​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ മലേഷ്യയുടെ അന്വേഷണം തൃപ്തികരമല്ലെന്ന ഉത്തര കൊറിയന്‍ അംബാസിഡര്‍ കാങ് ചോളി​​െൻറ പ്രസ്താവനയാണ് മലേഷ്യയെ പ്രകോപിച്ചത്. 48 മണിക്കൂറിനകം കാങ് ചോള്‍ രാജ്യം വിടണമെന്നും മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നി​​െൻറ അര്‍ധ സഹോദരന്‍ കിം ജോങ് നാം ഫെബ്രുവരി 13നാണ് മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ ഇടപെടലുകളെ തുടക്കം മുതല്‍ കാങ് ചോള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ല. മലേഷ്യന്‍ സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയവത്കരിച്ചെന്നും തങ്ങളുടെ ശത്രു രാജ്യത്തെ കൂട്ടുപിടിച്ച് ഉത്തരകൊറിയയെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വം ശ്രമിക്കുകായെണെന്നായിരുന്നു കാങ് ചോള്‍ ആരോപിച്ചിരുന്നത്​.

കാങ് ചോളിന്റെ പ്രസ്താവനങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാങ് ചോള്‍ മാപ്പ് പറയാന്‍ തയ്യാറായില്ല. വിഷയത്തില്‍ ചര്‍ച്ചക്കായി കാങ് ചോളിനെ ലേഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും എത്താത്തതിനെ തുടര്‍ന്നാണ് പുറത്താക്കാനുള്ള തീരുമാനം.

രാജ്യത്തെ അപമാനിക്കാനോ സല്‍പേരിന് കളങ്കം വരുത്താനോ ഉള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് മലേഷ്യന്‍ വിദേശ കാര്യമന്ത്രി അനിഫാ അമന്‍ പറഞ്ഞു. കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥരെയും മലേഷ്യ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്നിന് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.

 

Tags:    
News Summary - Kim Jong-nam killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.