രണ്ട്​ വർഷത്തിനിടെ ചൈന വധിച്ചത്​ 18 സി.​െഎ.എ ചാരൻമാരെ

ബീജിങ്​:  അമേരിക്കൻ ചാര സംഘടനയായ സി.​െഎ.എയുടെ രഹസ്യങ്ങൾ ചോർത്താനുള്ള നീക്കം പൊളിച്ച്​ ചൈന. രണ്ട്​ വർഷത്തിനുള്ളിൽ നിരവധി സി.​െഎ.എ ചാരൻമാരെയാണ്​ ചൈന വധിച്ചതെന്നാണ്​ റിപ്പോർട്ട്​. നിരവധി പേരെ തടവിലാക്കുകയും ചെയ്​തിട്ടുണ്ട്​. സി.​െഎ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ന്യൂയോർക്ക്​ ടൈംസാണ്​ വാർത്ത പുറത്ത്​ വിട്ടത്​​. അമേരിക്കൻ ചാരസംഘടനക്ക്​ ലഭിക്കുന്ന കനത്ത തിരിച്ചടിയാണിതെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ ​.

വിദേശത്തുള്ള ചാരൻമാരുമായി സി.​െഎ.എ അധികൃതർ നടത്തിവന്ന സംഭാഷങ്ങൾ ചോർത്തിയാണ്​ യു.എസി​​​െൻറ ചാരപ്രവർത്തനം ചൈന പൊളിച്ചതെന്നാണ്​ സൂചന. അതേ സമയം സി.​െഎ.എയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ്​ തിരിച്ചടിക്ക്​ പിന്നിലെന്ന്​ കരുതുന്നവരും ഒൗദ്യോഗിക വൃത്തങ്ങളിൽ കുറവല്ല. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകൾ നില നിൽക്കുന്നുണ്ടെങ്കിലും യു.എസി​​​െൻറ ചാരപ്രവർത്തനം ചൈന പൊളിച്ചു എന്നതിൽ തർക്കമില്ല.

ചാരപ്രവർത്തനത്തിൽ  ദുഷ്​കരമായ കാലഘട്ടമാണ്​ കടന്ന്​ പോകുന്നതെന്ന്​ യു.എസ്​ സമ്മതിക്കുന്നു. 2010-2012 കാലയളവിൽ ഒരു ഡസനോളം യു.എസ്​ ചാരൻമാരാണ്​ ചൈനയിൽ കൊല്ല​പ്പെട്ടത്​. എന്ത്​ തിരിച്ചടികളുണ്ടായാലും ചൈനയിലെ ചാരവൃത്തി തുടരാനുള്ള തീരുമാനത്തിലാണ്​​ യു.എസ്​.

Tags:    
News Summary - Killing C.I.A. Informants, China Crippled U.S. Spying Operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.