അപ്രതീക്ഷിത രാജിയുമായി ന്യുസിലൻഡ്​ പ്രധാനമന്ത്രി

വെലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി  ജോണ്‍ കീ രാജിവെച്ചു. തിങ്കളാഴ്ച ഉച്ചക്ക് വെലിങ്ടണില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. എട്ടു വര്‍ഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജോണ്‍ കീ ദശകത്തിലേറെയായി നാഷനല്‍ പാര്‍ട്ടിയുടെ നേതാവുമാണ്. രാജ്യം കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരികളിലൊരാളാണ്  ജോണ്‍ കീ. ഡിസംബര്‍ 12ന് അദ്ദേഹം ഒൗദ്യോഗിക രാജിപ്രഖ്യാപനം നടത്തും.തിങ്കളാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം രാജിവെക്കുന്നതായി അറിയിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. തീര്‍ത്തും വ്യക്തിപരമാണ് ഈ തീരുമാനമെന്നും ഭാവി പരിപാടിയെക്കുറിച്ച് ആലോചിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

ജോണ്‍ കീയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ അടുത്തദിവസം നാഷനല്‍ പാര്‍ട്ടി എം.പിമാര്‍ യോഗം ചേരുന്നുണ്ട്. ഉപപ്രധാനമന്ത്രി ബില്‍ ഇംഗ്ളീഷിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. ബില്‍ ഇംഗ്ളീഷിന്‍െറ പേര് ഉയര്‍ന്നുവന്നാല്‍ അദ്ദേഹത്തെ പിന്തുണക്കുമെന്ന് ജോണ്‍ കീയും അറിയിച്ചിട്ടുണ്ട്. നേരത്തേ, ധനകാര്യമന്ത്രി എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഇംഗ്ളീഷ്. 

അതിനിടെ, ഭാര്യ ബ്രോണാഗിന്‍െറ സമ്മര്‍ദമാണ് ജോണ്‍ കീയുടെ രാജിയില്‍ കലാശിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, ഇക്കാര്യം അദ്ദേഹം നിഷേധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചിരുന്നുവെന്നും അവസാനം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, ഫസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ജോണ്‍ കീയുടെ രാജിയെ വിമര്‍ശിച്ച് രംഗത്തത്തെി. രാജ്യത്തിന്‍െറ സാമ്പത്തിക നില തകര്‍ത്തത് ജോണ്‍ കീയുടെ നയങ്ങളായിരുന്നുവെന്ന് ഫസ്റ്റ് പാര്‍ട്ടി നേതാവ് വിന്‍സ്റ്റണ്‍ പീറ്റര്‍ ആരോപിച്ചു.
 

Tags:    
News Summary - John Key

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.