Posted On
date_range Updated On
date_range ഹഗിബിസ് ചുഴലിക്കാറ്റ്: ജപ്പാനിൽ മരണം 70 ആയി
ടോക്യോ: ജപ്പാനിലുണ്ടായ ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 70 ആയി. 15 പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ ടോക്യോയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. അബുകുമ നദി 14 ഇടങ്ങളിൽ കരകവിഞ്ഞു.
1,38,000 വീടുകൾ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലാണ്. 24,000 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടു.
ജപ്പാനിൽ ആറു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റാണിത്. രക്ഷാപ്രവർത്തനത്തിന് 27,000 സൈനികരാണ് ദുരിത മേഖലയിലുള്ളത്.
മണിക്കൂറിൽ 216 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. ടോക്യോയിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.