ദൈവനിന്ദ: ജകാര്‍ത്തയില്‍ ഗവര്‍ണറുടെ അറസ്റ്റിന് മുറവിളി

ജകാര്‍ത്ത: ദൈവനിന്ദ നടത്തിയ ക്രിസ്ത്യന്‍ ഗവര്‍ണറുടെ അറസ്റ്റിനായി ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ യാഥാസ്ഥിതിക വിഭാഗത്തില്‍ പെട്ട മുസ്ലിംകളുടെ വന്‍ പ്രതിഷേധ റാലി. റാലിയെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 2000 സൈനികരുള്‍പ്പെടെ 16000ത്തോളം പൊലീസിനെ ജകാര്‍ത്തയിലെ തെരുവുകളില്‍ വിന്യസിച്ചിരുന്നു.

നിരത്തുകളില്‍ ഗതാഗതവും നിരോധിച്ചു. ജകാര്‍ത്തയിലെ പ്രസിഡന്‍റിന്‍െറ വസതിയിലേക്ക് ഇസ്തിഖ്ലാല്‍ മസ്ജിദില്‍നിന്നാണ് റാലി ആരംഭിച്ചത്.

സുമാത്ര, മെദാന്‍, മകാസര്‍ തുടങ്ങി മറ്റു നഗരങ്ങളിലും പ്രകടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണമക്കെതിരെയാണ് റാലി നടത്തിയത്. ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് അമുസ്ലിംകളെ നേതാക്കളായി സ്വീകരിക്കുന്നത് ദൈവം അനുവദിക്കില്ളെന്ന് പൊതുജനവേദിയില്‍ ഗവര്‍ണര്‍ കളിയാക്കിയതാണ് സംഭവം.

പ്രസിഡന്‍റിന്‍െറ അനുയായിയായ ഇദ്ദേഹം ചൈനീസ് ഗോത്രവര്‍ഗത്തില്‍പെട്ടയാളാണ്. ഗവര്‍ണറെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്തോനേഷ്യയില്‍ ദൈവനിന്ദ ക്രിമിനല്‍ കുറ്റമാണ്.  

Tags:    
News Summary - jakarta protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.