തെല്‍അവീവ്: ഫലസ്തീന്‍ ഭൂമിയില്‍ അനധികൃത താമസക്കാരായ ജൂതകുടുംബങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ബില്ലിന്‍െറ കരടുരൂപം ഇസ്രായേല്‍ പാസാക്കി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അമൂനയിലെ അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് പുതിയ നിയമത്തിന്‍െറ കരടുരൂപം മന്ത്രിസഭാസമിതി തിരക്കിട്ട് പാസാക്കിയത്. പാര്‍ലമെന്‍റില്‍ മൂന്നുതവണ അവതരിപ്പിക്കുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്താല്‍ ബില്‍ നിയമമാകും.
ഡിസംബര്‍ 25നാണ് അമൂനയിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫലസ്തീന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 40 ജൂത കുടുംബങ്ങളാണ് അനധികൃത താമസം തുടങ്ങിയിരുന്നത്. സ്വകാര്യവ്യക്തികളുടെ ഭൂമി ജൂത കുടുംബങ്ങള്‍ കൈയേറി, ഇസ്രായേല്‍ സൈനിക പിന്തുണയോടെ കാര്‍ഷിക ഭൂമിയും വീടുകളും പിടിച്ചടക്കി ജൂതര്‍ക്ക് മാത്രമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. രണ്ടായിരത്തോളം വീടുകള്‍ ഇത്തരത്തില്‍ വെസ്റ്റ് ബാങ്കില്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇവക്കെല്ലാം നിയമത്തിന്‍െറ അംഗീകാരം നല്‍കുന്നത് ലജ്ജാകരമാണെന്നും പീസ് നൗ മൂവ്മെന്‍റിന്‍െറ നേതാക്കളില്‍ ഒരാളായ ഹഗിത് ഉഫ്രാന്‍ പറഞ്ഞു.
കിഴക്കന്‍ ജറുസലമിലെയും വെസ്റ്റ് ബാങ്കിലെയും എല്ലാ ഇസ്രായേല്‍ നിര്‍മാണങ്ങളും അനധികൃതമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്‍െറ നിലപാട്. മന്ത്രിസഭ സമിതിയുടെ തീരുമാനം സുപ്രീംകോടതിയില്‍ ന്യായീകരിക്കാന്‍ തനിക്ക് കഴിയില്ളെന്ന് ഇസ്രായേല്‍ അറ്റോര്‍ണി ജനറല്‍ അവിചായി മേന്‍ഡല്‍ബ്ളിതും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.