ജറൂസലം: തട്ടിപ്പറിച്ചെടുത്ത ഭൂമി വീണ്ടുകിട്ടാനായി ഗസ്സ അതിർത്തിയിൽ ഫലസ്തീനികൾ ഒരുക്കിയ പ്രതിഷേധത്തിനു നേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 17 ആയി. 1400ലേറെ പേർക്ക് പരിക്കേറ്റു.
2014ലെ ഗസ്സ ആക്രമണത്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ കുരുതി അന്വേഷിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. പ്രതിഷേധിക്കാൻ ശനിയാഴ്ച യു.എൻ രക്ഷ സമിതി അടിയന്തര യോഗം ചേർന്നു. ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രായേൽ സ്ഥാപിച്ചതിെൻറ 70ാം വാർഷികദിനമായ മേയ് 15 െൻറ തലേന്നാൾ വരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം തുടരുമെന്ന് ഹമാസ് വക്താവ് അറിയിച്ചു.
പിറന്ന മണ്ണും ജീവിക്കാനുള്ള അവകാശവും എടുത്തുകളഞ്ഞ അധിനിവേശ ശക്തികൾക്കെതിരെ ഗസ്സ ഒറ്റക്കെട്ടായി പ്രതിരോധമൊരുക്കിയ ദിനമാണ് ചോരയിൽ കുതിർന്നത്. ഗസ്സയിൽ ഇസ്രായേൽ അതിർത്തിയോടു ചേർന്ന പ്രദേശത്ത് പതാക വഹിച്ചും മുദ്രാവാക്യം മുഴക്കിയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾ വെള്ളിയാഴ്ച രാവിലെ മുതൽ അണിനിരന്നു തുടങ്ങിയിരുന്നു. തെക്ക് റഫ മുതൽ വടക്ക് ജബലിയ വരെ 65 കിലോമീറ്റർ നീളത്തിൽ ഗസ്സ ജനത ഒഴുകിയെത്തിയതോടെ ഇസ്രായേൽ സൈന്യം നിരായുധരായ നാട്ടുകാർക്കെതിരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. 1400 ലേറെ പേർ പരിക്കേറ്റ് ചികിത്സ തേടിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1976ൽ ഫലസ്തീനികളുടെ ഹെക്ടർ കണക്കിന് ഭൂമി അനധികൃതമായി തട്ടിപ്പറിച്ചതിനെതിരെ അന്ന് നാട്ടുകാർ നടത്തിയ സമരത്തിെൻറ 42ാം വാർഷികമായിരുന്നു വെള്ളിയാഴ്ച. ഇസ്രായേലിനു പുറമെ ഇൗജിപ്തും മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫലസ്തീൻ അതോറിറ്റിയും ഒരുപോലെ ഉപരോധമേർപ്പെടുത്തിയതോടെ തീരാദുരിതം പെയ്യുന്ന മണ്ണായി മാറിയ ഗസ്സയിൽ ഇത്തവണ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. അതിർത്തി കടന്ന് ഭൂമി പിടിച്ചെടുക്കുമെന്ന പ്രതിജ്ഞയുമായാണ് ഫലസ്തീനികൾ സംഗമിച്ചതും. 30,000 സൈനികരെ വിന്യസിച്ചാണ് ഇസ്രായേൽ ഇതിനെതിരെ പ്രതികരിച്ചത്.
കല്ലെറിഞ്ഞും മുദ്രാവാക്യം മുഴക്കിയും കൂട്ടമായിനിന്നവർക്ക് നേരെയായിരുന്നു വെടിവെപ്പ്. മുഹമ്മദ് നജ്ജാർ, മഹ്മൂദ് മുഅമ്മർ, മുഹമ്മദ് അബൂ ഉമർ, അഹ്മദ് ഉദീഹ്, മുഹമ്മദ് സാദി റഹ്മി, അബ്ദുൽ ഫത്താഹ് അബ്ദുന്നബി, ഇബ്രാഹിം അബൂ ഷാർ, അബ്ദുൽ ഖാദർ അൽഹവാജിരി, ഹംദാൻ അബൂ അംശിഹ്, ബദ്ർ അൽ സബ്ബാഗ് തുടങ്ങിയവരാണ് മരിച്ചത്. രണ്ടു പേർ ടാങ്കുകളിൽനിന്നുള്ള ആക്രമണത്തിലാണ് മരിച്ചത്.
ഫലസ്തീൻ അതോറിറ്റി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, സർക്കാർ ഒാഫിസുകൾ തുടങ്ങിയവ അടഞ്ഞുകിടന്നു.
സംഭവത്തിൽ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ മടങ്ങിവരാനുള്ള മൗലികാവകാശത്തിനു ബദലുകളൊന്നുമില്ലെന്നും സമരം തുടരുമെന്നും ഹമാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.