വിവാദ ജൂതരാഷ്​ട്ര നിയമം: ഇസ്രായേൽ എം.പി രാജിവെച്ചു 

ജറൂസലം: ഇസ്രായേൽ സമ്പൂർണ ജൂതരാഷ്​ട്രമാണെന്ന്​ പ്രഖ്യാപിക്കുന്ന വിവാദ നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച്​ എം.പി രാജിവെച്ചു. ഇസ്രായേൽ പാർലമ​​െൻറി​േൻറത്​ വംശീയ നടപടിയാണെന്നാരോപിച്ചാണ്​ സൗഹീർ ബഹ്​ലൂൽ (67) അംഗത്വമൊഴിഞ്ഞത്​. ജൂലൈ 19നാണ്​ വിവാദ ബില്ല്​ പാർലമ​​െൻറ്​ പാസാക്കിയത്​.

ഫലസ്​തീനികളെ കൂടുതൽ അടിച്ചമർത്തുന്ന ഇസ്രായേലി​​​െൻറ നീക്കത്തിനെതിരെ അറബ്​ലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. ബില്ലി​​​െൻറ കോപ്പികൾ കീറിയെറിഞ്ഞാണ്​ ഫലസ്​തീൻ എം.പിമാർ പ്രതിഷേധിച്ചത്​. പ്രതിപക്ഷമായ സയണിസ്​റ്റ്​ യൂനിയൻ പാർട്ടി അംഗമാണ്​ സൗഹീർ.  
 

Tags:    
News Summary - Israeli Arab MP resigns over controversial 'nation state' law- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.