Posted On
date_range Updated On
date_range ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നാശംവിതച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിലെ സൈനിക പരിശീലന കേന്ദ്രങ്ങളെയും തെക്കൻ മേഖലയിലെ ആയുധസംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അറിയിച്ചു.
ഗസ്സയിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണിതെന്നും അവർ സൂചിപ്പിച്ചു. റോക്കറ്റ് ആക്രമണത്തിൽ ആളപായമില്ല. ഒരാഴ്ചമുമ്പ് ഗസ്സയിൽ 20 തവണ വ്യോമാക്രമണം നടത്തിയിരുന്നു ഇസ്രായേൽ. ഗസ്സയിലേക്ക് ഇന്ധനം നൽകുന്നതും നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.