ജറൂസലം: ഫലസ്തീൻ അതോറിറ്റി മന്ത്രി ഫാദി അൽ ഹദമിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെ യ്തു. ഇസ്രായേലിെൻറ പൊലീസിെൻറ പതിവ് പീഡന കാമ്പയിെൻറ ഭാഗമായാണ് ജറൂസലമിെൻറ ചുമതലയുള്ള മന്ത്രിയുടെ അറസ്റ്റെന്ന് ഫലസ്തീൻ പ്രതികരിച്ചു. മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
അധിനിവേശ കിഴക്കൻ ജറൂസലമിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തി എന്നാരോപിച്ചാണ് അറസ്റ്റെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ജറൂസലമിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇസ്രായേൽ വിലക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.