തെഹ്റാൻ\ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തിനിടെ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി ഇറാൻ. നഗരങ്ങളിൽ തുറന്ന സ്ഥലത്ത് പെരുന്നാൾ നമസ്കാരം അനുവദിക്കുമെന്ന് കോവിഡ് വ്യാപനം തടയുന്നതിനുള്ള സമിതി സെക്രട്ടറി ഹുസൈൻ കാസിമി പറഞ്ഞു.
എന്നാൽ വൻതോതിൽ ജനത്തിരക്കിന് സാധ്യതയുള്ള സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കില്ല. റമദാന് ശേഷം സുരക്ഷ മുൻകരുതൽ സ്വീകരിച്ച് ഹോട്ടലുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പാകിസ്താൻ ആറു ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിനിടെ മേയ് 22 മുതൽ 27 വരെയാണ് അവധി.
അവധി ദിവസങ്ങളിൽ മുഴുവൻ കച്ചവടസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടും. മരുന്ന് ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഇതിൽനിന്നൊഴിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.