Posted On
date_range Updated On
date_range ഇറാൻ കപ്പൽ: യു.എസിെൻറ ആവശ്യം ജിബ്രാൾട്ടർ തള്ളി
ജിബ്രാൾട്ടർ: ബ്രിട്ടൻ മോചിപ്പിക്കാൻ തീരുമാനിച്ച ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് വൺ പിടി ച്ചെടുക്കാൻ യു.എസ് ഫെഡറൽ കോടതി അയച്ച വാറൻറ് ജിബ്രാൾട്ടർ തള്ളി.
യു.എസ് ഇറാനു മേൽ ചുമത്തിയ ഉപരോധം യൂറോപ്യൻ രാജ്യങ്ങൾക്ക് ബാധകമല്ലെന്നും ജിബ്രാൾട്ടർ സർക്കാർ ചൂണ്ടിക്കാട്ടി.
അതിനാൽ കപ്പൽ പിടിച്ചെടുക്കണമെന്ന യു.എസ് കോടതി ഉത്തരവ് നടപ്പാക്കാനാവില്ല. ജൂലൈ നാലിന് ബ്രിട്ടീഷ് നാവികർ പിടിച്ചെടുത്ത എണ്ണക്കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറൻറ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.