Posted On
date_range Updated On
date_range ട്രംപ് യുദ്ധം തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ അറിയാമെന്ന് ഇറാൻ
തെഹ്റാൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ. യു.എസ് ഇറാനെ ആക്രമിച്ചാൽ അമേരിക്കയെ മുഴുവനായി നശിപ്പിക്കുമെന്ന് ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനി മുന്നറിയിപ്പ് നൽകി. ഇറാൻ വാർത്ത എജൻസിയാണ് വാർത്ത റിേപാർട്ട് ചെയ്തത്.
ഞങ്ങൾ നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങൾ യുദ്ധം തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ ഇറാനറിയാം. നിങ്ങളുടെ ഭീഷണികൾക്ക് ഇറാൻ പ്രസിഡൻറിനായി മറുപടി നൽകുക എന്നത് തെൻറ കടമയാണെന്നും ഖാസിം പറഞ്ഞു. അതേ സമയം ഇറാെൻറ ഭീഷണിയിൽ കാര്യമില്ലെന്ന് ഇസ്രായേൽ പ്രതികരിച്ചു.
നേരത്തെ ഇറാൻ പ്രസിഡൻറിനെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കക്കെതിരെ ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി ഭീഷണി തുടർന്നാൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.