ബെയ്ജിങ്: ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് അപ്രിയമായത് ചെയ്യുന്നവരെ കാത്തിരിക്കുന്നത് തടവറയാണ്. ഇൻറർപോൾ മേധാവി മെങ് ഹോങ്വെയുടെ ഗതിയും അതുതന്നെ. എന്നാൽ, രാജ്യത്ത് സുരക്ഷ ചുമതലയടക്കം സുപ്രധാന സ്ഥാനമാനങ്ങൾ അലങ്കരിച്ച മെങിനോട് അപ്രിയം തോന്നാനുള്ള സാഹചര്യം എന്തെന്ന് അറിവായിട്ടില്ല.
അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് മെങിെൻറ തിരോധാനത്തിനു പിന്നിലെന്നാണ് കരുതുന്നത്. മെങ്ങിെൻറ സഹപ്രവർത്തകരിൽ പലരും പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ നോട്ടപ്പുള്ളികളാണ്. അവരിൽ കൂടുതൽ പേരെയും ജയിലിലടക്കുകയും ചെയ്തു. മെങ്ങിനെ ചൈനീസ് അധികൃതർ ചോദ്യം ചെയ്യുകയാണെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതിെൻറ വിശദ വിവരങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നില്ല.
ചൈനക്കും ഫ്രാൻസിനും ഇടയിലെ പ്രധാന വിഷയമാണ് മെങ്ങിെൻറ തിരോധാനമെന്ന് ഇൻറർപോൾ ട്വീറ്റ് ചെയ്തിരുന്നു. തിരോധാനത്തെക്കുറിച്ച് ഭാര്യ ഇൻറർപോളിൽ പരാതി നൽകിയതോടെയാണ് ലോകം അറിഞ്ഞത്. മെങ്ങിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിപറയാതെ ചൈന കൈമലർത്തുകയാണ്. ഒൗദ്യോഗിക മാധ്യമങ്ങളൊന്നും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇദ്ദേഹത്തിെൻറ പേരോ മറ്റു വിവരങ്ങളോ സമൂഹമാധ്യമങ്ങളിൽ വരുന്നത് തടയണമെന്നും നിർദേശമുണ്ട്.
മാസങ്ങളുടെ ഇടവേളകൾക്കിടെ ചൈനയിൽനിന്ന് അപ്രത്യക്ഷനാകുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് മെങ്. പ്രശസ്ത നടി ഫാൻ ബിങ്ബിങ്ങിനെ കഴിഞ്ഞ ജൂലൈ മുതൽ കാണാതായിരുന്നു. ചൈനീസ് തടവറയിലാണ് ബിങ് ഉള്ളതെന്നാണ് റിപ്പോർട്ട്. നികുതിവെട്ടിപ്പ് ആരോപിച്ച് ഇവർക്കെതിരെ ഏഴുകോടി ഡോളർ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.