Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ വീണ്ടും ഭൂകമ്പം
ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ലോംബോക് ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. ആൾനാശത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
യു.എസ് ജിയോളജി സർവേയുടെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ ഏഴ് കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം. തൊട്ടടുത്ത ദ്വീപുകളിൽ ഭൂകമ്പത്തിെൻറ പ്രകമ്പനം ഉണ്ടായി. ആഗസ്റ്റ് 5ന് ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 450 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.