Posted On
date_range Updated On
date_range ഇന്തോനേഷ്യന്‍ ഭൂചലനം: തിരച്ചില്‍ തുടരുന്നു
ജകാര്‍ത്ത: ഇന്തോനേഷ്യയിലെ ആച്ചില്‍ 102 പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍െറ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടത്തൊന്‍ തിരച്ചില്‍ തുടരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 245ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.
ബാലിയിലുള്ള പ്രസിഡന്‍റ് ജോകോ വിദോദോ ദുരന്തമേഖല ഉടന്‍ സന്ദര്‍ശിക്കുമെന്ന് മാധ്യമങ്ങളോടു പറഞ്ഞു. വലിയ പാറക്കഷണങ്ങള്‍ക്കിടയിലും കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയിലും തിരച്ചില്‍ നടത്താന്‍ കൂടുതല്‍ യന്ത്രങ്ങള്‍ സൈന്യത്തിന് അയച്ചുകൊടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.