ബെയ്ജിങ്: അരുണാചല്‍ പ്രദേശിലെ തവാങ് വിട്ടുനല്‍കിയാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അവസാനിക്കുമെന്ന് മുന്‍ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. 2003 മുതല്‍ 2013 വരെ ചൈനീസ് അതിര്‍ത്തി നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ച ഡായ് ബിന്‍ഗോയാണ് ചൈനീസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യ-ചൈന കിഴക്കന്‍ അതിര്‍ത്തിയിലുള്ള തവാങ് ഉള്‍പ്പെടുന്ന മേഖലയിലെ ചൈനീസ് താല്‍പര്യം ഇന്ത്യ അംഗീകരിക്കാന്‍ തയാറായാല്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ചൈനയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഡായ്യുടെ നിര്‍ദേശം പ്രായോഗികമല്ളെന്നും തവാങ് അരുണാചല്‍ പ്രദേശിന്‍െറ അവിഭാജ്യഘടകമാണെന്നും ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി ചൈനീസ്-തിബറ്റന്‍ സാംസ്കാരിക പാരമ്പര്യം പിന്തുടരുന്നതാണ്. ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് തര്‍ക്കപ്രദേശത്തെ ഭൂരിപക്ഷവും കൈയാളുന്നത് ഇന്ത്യയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിച്ചത് ഇരുരാജ്യങ്ങളുമല്ല.
അതിനാല്‍ കോളനിവത്കരണത്തിന്‍െറ പ്രേതങ്ങളെ പിന്തുടര്‍ന്ന് നയതന്ത്രബന്ധം വഷളാക്കരുതെന്നും ഡായ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.