Posted On
date_range Updated On
date_range ഇന്ത്യയും പാകിസ്താനും സംയുക്ത സൈനികാഭ്യാസത്തിന്
ബെയ്ജിങ്: ചരിത്രത്തിലാദ്യമായി ഇന്ത്യ, പാക് സൈനികർ ഭീകരതക്കെതിരായി ൈസനികാഭ്യാസത്തിൽ പങ്കാളികളാകും. ഷെങ്കായി രാജ്യങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഭീകരതക്കെതിരെ സൈനികാഭ്യാസത്തിന് പദ്ധതിയിട്ടത് റഷ്യയാണ്.
2017ലാണ് ഷെങ്കായി കോ ഒാപറേഷനിൽ ഇന്ത്യക്ക് പൂർണ അംഗത്വം ലഭിച്ചത്. റഷ്യയിലെ ചെബർകുലിൽ ഇൗ മാസം 22 മുതൽ 29 വരെയാണ് സൈനികാഭ്യാസം നടക്കുക. ചൈന, കസാഖ്സ്താൻ, തജികിസ്താൻ, കിർഗിസ്താൻ, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി കുറഞ്ഞത് 3000 സൈനികർ അഭ്യാസത്തിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.