ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇംറാൻ ഖാെൻറ വോട്ട് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇംറാൻ ഖാൻ പാക് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്നും അതിനാൽ വോട്ട് റദ്ദാക്കാൻ സാധ്യതയുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇംറാൻ ഖാൻ വോട്ടു ചെയ്യുന്നതിെൻറ വിഡിയോ എടുത്തിരുന്നു. പരസ്യമായി വോട്ടു ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. സ്വകാര്യ ബാലറ്റാണ് പാക് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്.
അതേസമയം, പാക് പൊതുതെരഞ്ഞെടുപ്പിൽ പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനിലെ ക്വറ്റയിൽ പൊലീസ് വാനിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ക്വറ്റയിലെ ഇൗസ്റ്റേൺ ബൈപാസ് എരിയയിലാണ് സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.