പാർലമെൻറ്​ നടപടികൾ ബഹിഷ്​കരിക്കാനൊരുങ്ങി ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: പാകിസ്​താനിലെ പാർലമെന്ററി നടപടികൾ ബഹിഷ്കരിക്കാനൊരുങ്ങി തെഹരികെ ഇ – ഇൻസാഫ്​ പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. ഇന്ത്യ–പാക് പ്രശ്നത്തിൽ പാക് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ അംഗീകരിക്കാനാവില്ല. പ്രശ്നത്തിൽ വേണ്ട സമയത്ത് ഇന്ത്യക്ക്​ തിരിച്ചടി നൽകാൻ പാകിസ്​താനായില്ലെന്നും ഇമ്രാൻഖാൻ ചൂണ്ടിക്കാട്ടി. ഇൗ വിഷയം ഉന്നയിച്ചാണ്​ പാർലമെൻറ്​ നടപടികൾ ബഹിഷ്​കരിക്കാൻ തീരുമാനിച്ചതെന്ന്​ ഇമ്രാൻഖാൻ വ്യക്​തമാക്കി.
 
പാക് ജനതയുടെ ഭരണകർത്താവായിരിക്കാൻ നവാസ് ഷെരീഫിനു അവകാശമില്ല. ഷെരീഫിനു മുന്നിൽ ഇനി രണ്ടു മാർഗങ്ങളാണുള്ളത്. ഒന്നുകിൽ രാജ്യത്തിനു ചേർന്ന പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് തെളിയിക്കുക, അല്ലെങ്കിൽ രാജി വെക്കുക. അതല്ലാത്ത പക്ഷം താനും തന്റെ പാർട്ടിയും പാർലമെൻററി നടപടികൾ ബഹിഷ്കരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം, നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനു നവാസ് ഷെരീഫ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ഇമ്രൻ ഖാൻ പങ്കെടുത്തിരുന്നു.

 

Tags:    
News Summary - Imran Khan's party to boycott parliamentary session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.