Posted On
date_range Updated On
date_range സർവകലാശാല തെരഞ്ഞെടുപ്പിൽ ഹമാസ് അനുകൂല സംഘടനക്ക് ജയം
ഗസ്സ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ബീർസെയ്ത് സർവകലാശാലയിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഹമാസ് അനുകൂല സംഘടനക്ക് ജയം. 51 സീറ്റിൽ 25 സീറ്റുകൾ നേടിയാണ് അൽവഫ ഇസ്ലാമിക് ബ്ലോക്ക് ജയിച്ചത്.
ഫതഹിെൻറ വിദ്യാർഥി സംഘടനയായ യാസിർ അറഫാത്ത് പാർട്ടിക്ക് 22 സീറ്റുകളേ നേടാനായുള്ളൂ. 2006ലാണ് വെസ്റ്റ് ബാങ്കിൽ അവസാനമായി പൊതുതെരഞ്ഞെടുപ്പ് നടന്നത്. ബീർസെയ്ത് സർവകലാശാല തെരഞ്ഞെടുപ്പ് ഫലം ഫലസ്തീൻ രാഷ്ട്രീയത്തിലെ ഗതിമാറ്റമാണ് കാണിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.