Posted On
date_range Updated On
date_range ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കൽ മൂന്നു മാസത്തേക്കുകൂടി നീട്ടി
ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ നേതാവുമായ ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കലിെൻറ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി. നേരത്തേ വിധിച്ച മൂന്നു മാസത്തെ വീട്ടുതടങ്കൽ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു.
പ്രഫ. മാലിക് സഫർ ഇഖ്ബാൽ, അബ്ദുർ റഹ്മാൻ ആബിദ്, ഖാദി കാശിഫ് ഹുസൈൻ, അബ്ദുല്ല ഉബൈദ് എന്നിവരുടെ വീട്ടുതടങ്കലിെൻറ കാലാവധിയും മൂന്നു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. പാകിസ്താെൻറ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സഇൗദിെൻറയും മറ്റ് നാലു പേരുടെയും ശിക്ഷ കാലാവധി നീട്ടിയതെന്ന് പഞ്ചാബ് പ്രവിശ്യ സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.