നേ​താ​വി​െൻറ കൊ​ല: ഗ​സ്സ-​ഇ​സ്രാ​യേ​ൽ ഹ​മാ​സ്​ അ​തി​ർ​ത്തി​യ​ട​ച്ചു

ഗസ്സ: മുതിർന്ന നേതാവ് മാസിൻ അൽ ഫുഖഹയെ  ഇസ്രായേൽ  കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹമാസ് അധികൃതർ ഗസ്സ^ഇസ്രായേൽ  അതിർത്തി അടച്ചു. ഹമാസി​െൻറ സൈനികവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡി​െൻറ കമാൻഡറായിരുന്നു ഇദ്ദേഹം. വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ  ഉപയോഗിക്കുന്ന എറെസിലെ ബെയ്ത്ത് ഹാനൗൻ ചെക്ക്പോയൻറാണ് അനിശ്ചിതകാലത്തേക്ക്  അടച്ചത്. എന്നാൽ, മാനുഷിക പരിഗണനകൾ ആവശ്യമായിവരുന്ന ഘട്ടത്തിൽ ഗസ്സ നിവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ അതിർത്തി തുറന്നുകൊടുക്കുമെന്ന് ഹമാസ് ആഭ്യന്തരമന്ത്രാലയം വക്താവ് ഇയാദ് അൽ േബാസം പറഞ്ഞു.

 മാസിൻ അൽ ഫുഖഹയുടെ കൊലപാതകത്തിൽ ഹമാസ് സുരക്ഷാവിഭാഗം അന്വേഷണം നടത്തുമെന്നും അദ്ദേഹമറിയിച്ചു.  ഇസ്രായേൽ ജയിലിൽനിന്ന് മോചിതനായ മാസിനെ  വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.  ദക്ഷിണ ഗസ്സയിൽ വെള്ളിയാഴ്ച വൈകീട്ടാണ് 38കാരനായ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹമാസി​െൻറ സൈനികവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡി​െൻറ കമാൻഡറായ ഇദ്ദേഹത്തെ വധിച്ചത് ഇസ്രായേലാണെന്ന് സംഘടനയുടെ വക്താവ് അറിയിച്ചിരുന്നു. 2011ൽ ഇസ്രായേൽ ജയിലിൽനിന്ന് മോചിതരായ 1000ത്തിലേറെ പേരിൽ മാസിനുമുണ്ടായിരുന്നു. നിശ്ശബ്ദ തോക്കുപയോഗിച്ചാണ് ഇദ്ദേഹത്തെ വെടിവെച്ചത്.  

 

Tags:    
News Summary - Gaza-Israel border shut after Mazen Faqha killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.