Posted On
date_range Updated On
date_range സര്‍ദാരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ഹരജി തള്ളി
ലാഹോര്‍: മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ഹരജി പാക് കോടതി തള്ളി. സൈന്യത്തിനെതിരായ പ്രസ്താവന നടത്തിയതായി ആരോപിച്ചാണ് പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി നേതാവുകൂടിയായ സര്‍ദാരിക്കെതിരെ ആഫ്താബ് വിര്‍ക് എന്ന അഭിഭാഷകന്‍ ഹരജി നല്‍കിയത്. സൈന്യത്തിന്‍െറ അധികാരങ്ങളെ വെല്ലുവിളിക്കുന്നതായി ചൂണ്ടിക്കാണിച്ച ഹരജി ലാഹോര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് സയ്യിദ് മര്‍സൂര്‍ അലി ഷായാണ് തള്ളിയത്.
കേസ് നിലനില്‍ക്കുന്നതല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. കഴിഞ്ഞ വര്‍ഷമാണ് സര്‍ദാരി വിവാദ പ്രസ്താവന നടത്തിയത്. സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രസ്താവനക്കു ശേഷം രാജ്യംവിട്ട സര്‍ദാരി ഇപ്പോള്‍ ദുബൈയിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.