ചൈനയുടെ ‘സ്വർണമയൂഖം’ അപകടത്തിൽ കൊല്ലപ്പെട്ടു

ബെയ്​ജിങ്​: ആദ്യമായി ചൈനയുടെ യുദ്ധവിമാനം ജെ-10 പറപ്പിച്ച്​ ‘സ്വർണ മയൂഖ’മെന്ന ഖ്യാതി നേടിയ  വനിതാ പൈലറ്റ്​ വ്യോമാഭ്യാസ പരിശീലനത്തിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു.  ചൈനീസ്​ വ്യോമസേനാംഗമായ യുഷു (30) ആണ്​ മരിച്ചത്​. വടക്കൻ പ്രവിശ്യയായ ഹീബെയിൽ പരിശീലനം നടത്തുന്നതിനിടെ യുഷു പറത്തിയ വിമാനം തകർന്നു വീഴുകയായിരുന്നു. പരിശീലനത്തിനിടെ മറ്റൊരു ജെറ്റ്​ വിമാനത്തി​​െൻറ ചിറകിൽ തട്ടിയാണ്​ അപകടമുണ്ടായത്​. യുഷുവി​​െൻറ സഹപൈലറ്റ്​ പുറത്തേക്ക്​ ചാടി രക്ഷപ്പെട്ടു.

ചൈന സ്വയം വികസിപ്പിച്ച യുദ്ധവിമാനമായ ജെ–10 പറത്താൽ പരിശീലനം നേടിയ നാലു വനിതകളിൽ ഒരാളായിരുന്നു യുഷു. ചോങ്​ഷ്വോയിൽ നിന്നുള്ള യുഷു 2005ലാണ്​ പീപ്പിൾസ്​ ലിബറേഷൻ ആർമിയുടെ വ്യോമസേനയിൽ ചേർന്നത്​. ‘ആഗസ്​റ്റ്​ ഫസ്​റ്റ്​‘ എന്ന വ്യോമാഭ്യാസ സംഘത്തിലെ പ്രധാന അംഗമായിരുന്നു അവർ.

നാലു വർഷത്തെ പരിശീലനം നേടിയ 16 വനിതാ പൈലറ്റുകളിൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിത യുഷുവായിരുന്നു. 2012 ലാണ്​ ജെ–10 യുദ്ധവിമാനം പറത്തി യുഷു സ്വർണ മയൂഖമെന്ന പേര്​ നേടിയത്​.

 

Tags:    
News Summary - First Woman To Fly China's J-10 Fighter Killed In Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.