Posted On
date_range Updated On
date_range അഴിമതി: 440 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
ബെയ്ജിങ്: ചൈനയിൽ ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ 440 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസിൽ അന്വേഷണം നടന്നുവരുന്നതായും പ്രസിഡൻറ് ഷി ജിൻപിങ് ആരംഭിച്ച അഴിമതിവിരുദ്ധ കാമ്പയിനിെൻറ ഭാഗമായിട്ടാണ് ഇതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇതിൽ 43 പേർ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒമ്പതുപേർ സെൻട്രൽ കമീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷനിലെ അംഗങ്ങളുമാണ്. അഞ്ചുവർഷം മുമ്പാണ് കാമ്പയിൻ ആരംഭിച്ചത്. ഇതിനിടെ 8900ത്തിലേറെ ഉന്നതതല ഉദ്യോഗസ്ഥരെയും താെഴ തട്ടിലുള്ള 63,000 പേരെയും ശിക്ഷിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.