പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം

ഇസ് ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന്​ നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ട്​സുരക്ഷാ ഉദ്യോഗസ്​ഥരും നാല്​ ഭീകരരും കൊല്ലപ്പെട്ടു. 14 സൈനികർക്ക്​ പരിക്കേറ്റു.

ആക്രമണത്തിന്​ പിന്നിൽ പാക്​ താലിബാനോ ജമാഅതുൽ അഹ്​റാറോ ആകാമെന്നാണ്​ ആർമി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്​.

അഫ്​ഗാൻ അതിർത്തിയോട്​ ചേർന്ന മൊഹ്​മന്ദ്​ മേഖലയിൽ മുസ്​ലിം ആരാധനാലയത്തിന്​ സമീപമുള്ള ഗലാനി ക്യാമ്പിൽ കഴിഞ്ഞ ദിവസമാണ്​ആക്രമണമുണ്ടായത്​.

ക്യാമ്പിലെ കവാടത്തിലേക്ക്​ കടക്കാൻ ശ്രമിച്ച അക്രമികൾ സൈനികരുടെ നേരെ വെടിയുതിർക്കുകയും ചാവേർ സ്​ഫോടനം നടത്തുകയുമായിരുന്നു. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​.

2014മുതൽ വടക്ക്​ വസീറിസ്താൻ ഭാഗത്ത്​ സുരക്ഷാ സൈനികരും ആയുധധാരികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്​.

 

 

 

 

 

News Summary - Fighters attack army base in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.