ഇസ്ലാമാബാദ്: പാകിസ്താനിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറായി ആസ്യ അബ്ദുൽ അസീസ്. വെറും 22 ശതമാനം സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന യാഥാസ്ഥിതിക രാജ്യത്താണ് ആദ്യമായി ഒരു വനിത ടാക്സി ഡ്രൈവറായെത്തുന്നത്. കരീം ടാക്സി സർവീസാണ് ആസ്യയെ ഈ രംഗത്ത് പരിചയപ്പെടുത്തിയത്.
ഇതുവരെ ഏഴ് സ്ത്രീകളാണ് കരീമിൽ ഡ്രൈവർമാരായി ജോലിയെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് എത്തിയിട്ടുള്ളത്. സഹ്റ അലി എന്ന മുപ്പതുകാരി ഭർത്താവ് മരിച്ചതിന് ശേഷം രണ്ട് കുട്ടികളെ പോറ്റാൻ വേണ്ടിയാണ് സ്വന്തമായി കാറോടിക്കുന്നത്. മറ്റൊരു ജോലിയും ചെയ്യാനറിയാത്ത തനിക്ക് ഇങ്ങനെയൊരവസരം ലഭിക്കുമെന്ന് കരുതിയതല്ല. എന്തായാലും ജോലി ചെയ്ത് മാന്യമായി ജീവിക്കാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ടെന്ന് അവർ പറഞ്ഞു.
എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് തുല്യമായ തൊഴിലവസരം ഉറപ്പ് വരുത്താനാണ് തങ്ങൾ ശ്രമിക്കുന്നത് കരീം അധികൃതർ പറഞ്ഞു. സ്ത്രീകളായ യാത്രക്കാർക്കും പുരുഷന്മാരായ യാത്രക്കാർക്കും ഈ സർവീസ് ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.