ബോംബുമായി എത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

അബുജ: കന്നുകാലി മാർക്കറ്റിൽ ബോംബ്​സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം  തല്ലിക്കൊന്നു​. കഴിഞ്ഞ ദിവസം നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. ചാവേർ സ്​ഫോടനം നടത്താനെത്തിയ രണ്ട്​ പെൺകുട്ടികളിൽ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്​പുറത്ത്​ പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും ചെയ്​തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടി സ്​ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ്​ പൊട്ടിയില്ല. തുടർന്നാണ് ജനക്കുട്ടം പെൺകുട്ടിയെ അടിച്ച്​ കൊന്നത്​.

ചാവേർ സ്ഫോടനത്തിന്​ പിന്നിൽ ആരാണെന്ന്​ വ്യക്തമായിട്ടില്ലെങ്കിലും തീവ്രവാദ സംഘടനയായ ബൊകൊ ഹറാം ആണെന്നാണ്​ സുരക്ഷാ ഉദ്യോഗസ്​ഥർ പറയുന്നത്​. കഴിഞ്ഞ ഏഴു വർഷമായി സായുധ ഗ്രൂപ്പി​െൻറ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ്​ സൈന്യം പിടിച്ചെടുത്തത്​. ആഫ്രിക്കയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയിൽ ഏഴു വർഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലിൽ 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും 15,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്​തിട്ടുണ്ട്​.
 

Tags:    
News Summary - Female 'Boko Haram' suicide bomber LYNCHED by angry mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.