തെഹ്റാൻ: ഇറാെൻറയും ഫ്രാൻസിെൻറയും പൗരത്വമുള്ള പ്രമുഖ ഗവേഷകക്ക് ഇറാനിയൻ കോടതി ആറുവർഷം തടവുശിക്ഷ വിധിച്ചു. രാജ്യസുരക്ഷക്ക് ഭീഷണിയുയർത്തിയതായും ഇസ്ലാമിക സംവിധാനത്തിനെതിരെ പ്രചാരണം നടത്തിയതായും ചൂണ്ടിക്കാട്ടിയാണ് നരവംശ ശാസ്ത്രജ്ഞയായ ഫാരിബ ആദിൽഖയെ ശിക്ഷിച്ചതെന്ന് അഭിഭാഷക സഈദ് ദേഘാൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
നിരന്തരമായി ഇറാൻ സഞ്ചരിച്ചിരുന്ന ഫ്രഞ്ച് പൗരത്വമുള്ള ഫാരിബയെ രാജ്യസുരക്ഷക്ക് ഭീഷണിയുയർത്തിയതിനും അനധികൃതമായി കൂടിച്ചേരലുകൾ നടത്തിയതിനും അഞ്ചുവർഷവും ഇസ്ലാമിക സംവിധാനത്തെ മോശമായി ചിത്രീകരിച്ചതിന് ഒരു വർഷവുമാണ് ശിക്ഷിച്ചത്. കോടതി വിധിക്കെതിെര അപ്പീൽ നൽകുമെന്ന് അഭിഭാഷക പറഞ്ഞു. ചാരവൃത്തിയെന്ന കുറ്റം ചുമത്തി കഴിഞ്ഞ ജൂലൈയിലാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.