Posted On
date_range Updated On
date_range ഫേസ്ബുക്കിൽ മതനിന്ദ നടത്തിയ ആൾക്കെതിരെ വധശിക്ഷ
ലാേഹാർ: ഫേസ്ബുക്കിൽ മതനിന്ദ നടത്തിയയാൾക്കെതിരെ ഭീകരവിരുദ്ധ കോടതി വധശിക്ഷ ചുമത്തി. ശിയാ സമുദായക്കാരനായ 30കാരനെതിരെയാണ് ക്വറ്റയിലെ കോടതിവിധി. കഴിഞ്ഞ വർഷമാണ് സുന്നി നേതാക്കളെയും പ്രവാചകനെയും അദ്ദേഹത്തിെൻറ ഭാര്യമാരെയും ഇകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഇതേതുടർന്ന് മതനിന്ദ കുറ്റമാരോപിച്ച് മുൾതാൻ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. സൈബർ കുറ്റം ആേരാപിച്ച കേസിൽ ഇതാദ്യമായാണ് ഇത്രയും കടുത്തശിക്ഷ വിധിക്കുന്നത്. മതനിന്ദ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.