Posted On
date_range Updated On
date_range മാലിന്യക്കൂമ്പാരം മറിഞ്ഞ് മരണം 62 ആയി
ആഡിസ് അബബ: ഇത്യോപ്യയിൽ വൻ മാലിന്യക്കൂമ്പാരം മറിഞ്ഞ് മരിച്ചവരുടെ എണ്ണം 62 ആയതായി അധികൃതർ പറഞ്ഞു. പരിക്കേറ്റ 54 പേരെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്ഥിരമായി മാലിന്യം തള്ളുന്ന കോഷ് പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. നിരവധി പേരെ കാണാതായ സാഹചര്യത്തിൽ തിങ്കളാഴ്ചയും രക്ഷാപ്രവർത്തനം തുടർന്നു. നിരവധി വീടുകൾ മാലിന്യക്കൂമ്പാരത്തിെൻറ അടിയിൽപെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ബന്ധുക്കളെ കാണാനില്ലെന്നു പറഞ്ഞ് സ്ഥലത്തെത്തിയവരെ പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.