ഈജിപ്തിലേക്കുള്ള തുരങ്കത്തില്‍ വെള്ളംകയറ്റി; നാലു ഫലസ്തീനികള്‍ മരിച്ചു

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍നിന്ന് ഈജിപ്തിലെ സിനായിലേക്കുള്ള തുരങ്കത്തില്‍ നാലു ഫലസ്തീനികളെ മരിച്ച നിലയില്‍ കണ്ടത്തെി.
ഈജിപ്ത് സൈനികര്‍ തുരങ്കത്തിലേക്ക് വെള്ളം അടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടതാണ് ഇവരെന്ന് കരുതുന്നു.

തുരങ്കത്തിനകത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 22നും 45നും ഇടയില്‍ പ്രായമുള്ള നാലു പേര്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് ഗസ്സ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഈജിപ്ത് സ്ഥിരീകരിച്ചിട്ടില്ളെങ്കിലും തീവ്രവാദികളെയും ആയുധങ്ങളെയും കയറ്റി അയക്കുന്നുണ്ടെന്നാരോപിച്ച് മേഖലയിലെ നൂറുകണക്കിന് തുരങ്കങ്ങള്‍ ഈജിപ്ത് നേരത്തേ തകര്‍ത്തിട്ടുണ്ട്.

ഇസ്രായേലിന്‍െറ ഉപരോധത്തില്‍ ഭക്ഷണമടക്കമുള്ള അവശ്യ സാധനങ്ങള്‍ കടത്തുന്നതിനാണ് ഹമാസിന്‍െറ നിയന്ത്രണത്തിലുള്ള ഈ തുരങ്കങ്ങള്‍ ഗസ്സക്കാര്‍ ഉപയോഗിച്ചുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Tags:    
News Summary - egypt gaza tanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.